Wednesday, 23 November 2011

                                   മലയാളി മുട്ട് മടക്കുമോ ......?




മുല്ലപ്പെരിയാര്‍ ഒരു പേടി സ്വപനം ആയി മാറിയിരിക്കുകയാണ് .നമ്മളെ കൊണ്ട് ജീവിക്കുന്ന തമിഴന്‍ എന്തു കൊണ്ട് നമ്മളുടെ വിഷമം കാണുന്നില്ല .അഞ്ചു ജില്ലകളാണ് നമുക്ക് ഇല്ലാതാകുന്നത് .വരുമാനം നിലക്കുന്ന പരിപാടിക്ക് തമിഴന്‍ കുട്ടു നിലക്കില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് .എല്ലാ തരത്തിലും തമിഴന്‍ നമുക്ക് 
ഭീഷണി ആകുന്നു .കുടംകുളം അനവ നിലയം കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ക്ക്‌ ഭീഷണി ആകുന്നു .പെരിയാര്‍ ടം മധ്യ ജില്ലകള്‍ക്കും .............ചുരുക്കം പറഞ്ഞാല്‍ നമ്മുടെ കഴുത്ത് അവന്റെ കൈകള്‍ക്കുള്ളിലാണ്.ഒരു ഇന്ത്യ എന്ന് പറയുന്നതില്‍ എന്തു അര്‍ഥം ആണ് .......?രാത്രി യാത്ര നിരോധനം പറഞ്ഞു കര്‍ണാടകവും പെരിയാര്‍ പ്രശ്നം പറഞ്ഞു തമിള്‍ നാടും നമ്മെ വട്ടു തട്ടുന്നു .ദൈവത്തിന്റെ സ്വന്തം നാട് കേഴുന്നു രക്ഷക്കായ്‌ .............
                        


                                      ആരുണ്ടാകും നമ്മെ രക്ഷിക്കാന്‍ ...........?

, പെരിയാര്‍  നദിക്ക് കുറുകേ പണിതിരിക്കുന്ന   ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തില്‍  ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുക്കിയും ഉപയോഗിച്ചു നിര്‍മ്മിച്ച  ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍  ഒന്നാണ്. പെരിയാര്‍ വന്യ ജീവി സങ്കേതം ഈ  ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.കേരളത്തില്‍ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.ബ്രിട്ടീഷ്‌   സാമ്രാജ്യ ഭരണകാലത്ത് മദുര , തേനി    തുടങ്ങിയ ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് 




                            1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള ആദ്യ കൂടിയാലോചന നടന്നത്.തമിള്‍ നാട്  രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുന്‍കൈ  എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശംമദിരാശി  പ്രസിഡൻസിയുടെ കീഴിലായി. തേനി ,മദുര ദിണ്ടിക്കല്‍ ,  എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയഅയി. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറില്‍  പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. പെരിയാറിലെ  വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ  നദിയിലെത്തിക്കാന്‍  പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു
ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തില്‍ നിന്ന് ബ്രിടിശുകാര്‍  പിന്മാറയില്ല. പിന്നീട്  ഫേബറിന്റെ നേതൃത്വത്തില്‍  മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണി 1850-തുടങ്ങി. 
.വെള്ളം തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.


പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന ടിരുവിതംകുരിന്ടെ  സമ്മതം ആവശ്യമായിരുന്നു.വിശാഖം തിരുനാള്‍ രാമവര്‍മയായിരുന്നു അന്നത്തെ രാജാവ്. ബ്രിട്ടീഷ് അധികാരികല്‍  നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ ഉടമ്പടിയില്‍  ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ  ഹൃദയരക്തംകൊണ്ടാണ് ഞാന്‍  ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം  വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.



No comments:

Post a Comment